Advertisement

കൊവിഡിൽ വലഞ്ഞ് ഇറ്റലിയും സ്‌പെയിനും; ഇറ്റലിയിൽ ഇതുവരെ മരിച്ചത് 15,362 പേർ; സ്‌പെയിനിൽ 12,418 പേർ

April 5, 2020
Google News 1 minute Read

കൊവിഡ് 19 ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 15,362 ആയി. സ്‌പെയിനിലേത് മരിച്ചവരുടെ എണ്ണം 12,418 ആയി. സ്‌പെയിനിൽ രോഗം ബാധിച്ചവരുടെ എണ്ണം 1,30,759 ഇറ്റലിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 1,24,632 ആണ്.

സ്‌പെയിനിൽ ഇന്നലെ 809 പേർ മരിച്ചപ്പോൾ ഇറ്റലിയിൽ 681 പേരാണ് മരിച്ചത്. ഇറ്റലിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുറവുണ്ട്. അതേസമയം സ്‌പെയിനിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചു. രോഗികളുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് സ്‌പെയിൻ രണ്ടാമതായി. സ്‌പെയിനിൽ 34,219 പേർ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോൾ ഇറ്റലിയിൽ 20,996 പേർക്കാണ് രോഗം ഭേദമായത്.

Read Also : കൊവിഡ് 19: വൈറസ് ബാധയിൽ ഇതുവരെ പൊലിഞ്ഞത് 65,449 ജീവനുകൾ

ഇറ്റാലിയൻ പ്രധാനമന്ത്രി ജുസപ്പെ കോൻതെയുെട സുരക്ഷാസംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ജോർജിയോ ഗ്വാസ്റ്റമാക്ചിയ കൊറോണ ബാധിച്ചു മരിച്ചു. എന്നാൽ രണ്ടാഴ്ചയ്ക്കിടെ ഇദ്ദേഹം കോൻതെയുമായി അടുത്തിടപഴകിയിട്ടില്ല.

സ്‌പെയിനിൽ ഏപ്രിൽ 25 വരെ ലോക്ക്ഡൗൺ നീട്ടുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. സ്‌പെയിനിലെ കെയർ ഹോമുകളിൽ മൂവായിരത്തിലധികം പേരാണ് മരിച്ചത്. ഇറ്റാലിയൻ നഗരമായ നേപ്പിൾസിലെയും സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക് ഹോമിലെയും കെയർഹോമുകളിൽ ഒട്ടേറെ പേർ മരിച്ചിട്ടുണ്ട്. വയോധികരെ പാർപ്പിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ കോവിഡ്19 രോഗം പടർന്നുപിടിക്കുകയാണ്.

Story Highlights- Coronavirus, Spain, Italy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here