കര്‍ണാടക വഴികള്‍ അടയ്ക്കുമ്പോഴും രോഗികള്‍ക്ക് മുന്നില്‍ വഴി തുറന്ന് കേരളം

അതിര്‍ത്തികള്‍ തുറക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിക്കുമ്പോഴും രോഗികള്‍ക്ക് മുന്നില്‍ വഴി തുറന്ന് കേരളം. കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ പ്രദേശവാസികള്‍ക്ക് അടിയന്തര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വയനാട്ടില്‍ എത്താമെന്ന് കളക്ടര്‍ വ്യക്തമാക്കി. അടിയന്തര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്ന് കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. കര്‍ശന വ്യവസ്ഥ പാലിച്ചു കൊണ്ടുള്ള മനുഷ്യത്വ പരമായ സമീപനമാണിതെന്നും, തെറ്റിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ ചികിത്സയ്ക്കായി വയനാട്ടിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
ജില്ലയിലേക്ക് പ്രവേശിക്കാന്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വിശദമായ വിവരങ്ങള്‍ നല്‍കണം. നിലവില്‍ വയനാട് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മുത്തങ്ങ, ബാവലി ചെക്ക്‌പോസ്റ്റുകളിലൂടെ മാത്രമാണ് ഗതാഗതം നടക്കുന്നത്. കാസര്‍ഗോഡിന് സമാനമായ രീതിയില്‍ തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ കര്‍ണാടക മണിട്ട് അടച്ചിരുന്നു.
Story Highlights- Kerala is opening up the road to patients
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here