സാറിന്റെ മോന്റെ ബര്‍ത്ത്‌ഡേയ്ക്ക് വേണ്ടി വാങ്ങിയ കേക്കല്ലേ… കണ്ണു നിറയ്ക്കുന്ന വീഡിയോയുമായി പൊലീസ്

കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രോഗം പടരുന്നത് തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്ന നിരവധി പേരുണ്ട്. പലര്‍ക്കും പുറത്തിറങ്ങാനുള്ള കാരണങ്ങള്‍ പലതാണ്. ചിലര്‍ സാധനം വാങ്ങുന്നതിനായി ഇറങ്ങുന്നു, ചിലര്‍ വിജനമായ നിരത്തുകളും അടഞ്ഞുകിടക്കുന്ന കടകമ്പോളങ്ങളും മറ്റും കാണാന്‍ ഇറങ്ങുന്നു.
കൊറോണയെ നേരിടാന്‍ രംഗത്തുള്ള പൊലീസ് അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അനാവശ്യമായ പുറത്തിറങ്ങുന്നവരുടെ വാഹനങ്ങളും പിടിച്ചെടുക്കും. ഇതിനിടെ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്ന ഒരു ഹൃസ്വചിത്രം കാഴ്ച്ചക്കാരന്റെ കണ്ണുനിറക്കും. കൊറോണക്കാലത്ത് സ്വന്തം വീട്ടുകാരെയും വീടും ഉപേക്ഷിച്ച് ജോലി ചെയ്യുന്ന പൊലീസുകാരെക്കുറിച്ചാണ് ഹൃസ്വചിത്രം.
ഞങ്ങളുണ്ട് ഒരു വിളിപ്പാടകലെ എന്ന തലക്കെട്ടില്‍ കേരളാ പൊലീസ് അക്കാഡമിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സന്തോഷ് തട്ടിലാണ് ഡയറക്ഷനും ക്യാമറയും ചെയ്തിരിക്കുന്നത്. സെബാസ്റ്റ്യന്‍ പി ചാക്കോ, യദുകൃഷ്ണന്‍ പി എന്നിവരാണ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട്. സ്റ്റില്‍സ് – അരുണ്‍ ഡി, എഡിറ്റിംഗ് – മനു മോഹന്‍, സ്റ്റോറി, സ്‌ക്രിപ്റ്റ് – ഐ ബി ഷൈന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Story Highlights: kerala police,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here