Advertisement

ലോക്ക് ഡൗണ്‍ : ഒന്നര വയസുകാരി അന്‍വിതയ്ക്ക് കരുതലുമായി സര്‍ക്കാര്‍

April 5, 2020
Google News 1 minute Read

കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഞായറാഴ്ച രാവിലെ ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരബാദിലേക്ക് തിരിച്ചു. ഹൈദരബാദ് എല്‍വി പ്രസാദ് അശുപത്രിയില്‍ തിങ്കളാഴ്ച കുഞ്ഞിന്റെ ചികിത്സ ആരംഭിക്കും. മാധ്യമ വാര്‍ത്തയുടെ അ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം പ്രകാരം മന്ത്രി കെകെ ശൈലജ ഇടപെട്ടാണ് കുട്ടിയുടെ ചികിത്സ യാഥാര്‍ത്ഥ്യമാക്കിയത്. ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കുമെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.

കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയത്. യാത്രാ അനുമതിയും ആംബുലന്‍സ് കടന്നു പോകുന്ന മറ്റ് സംസ്ഥാനക്കള്‍ക്കുള്ള നിര്‍ദേശവും പൊലീസ് ആസ്ഥാനത്ത് നിന്ന് നല്‍കിയിരുന്നു. എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ആസ്ഥാനത്ത് നിന്ന് നിര്‍ദേശങ്ങള്‍ നല്‍കി. യാത്ര ചെലവും മറ്റും സര്‍ക്കാരാണ് വഹിക്കുന്നത്. ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് ഞായറാഴ്ച രാവിലെ 7.15ന് യാത്ര തിരിച്ച ആംബുലന്‍സ് രാത്രി 11 മണിയോടെ ഹൈദരബാദിലെത്തും. സാമൂഹ്യ സുരക്ഷാ മിഷന്‍ ഉദ്യോഗസ്ഥര്‍ രാവിലെ വീട്ടിലെത്തി രക്ഷിതാക്കള്‍ക്ക് യാത്ര ചെലവിനാവശ്യമായ തുക കൈമാറി.

 

Story Highlights- Lockdown: Govt takes care of one-and-a-half-year-old Anvita

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here