Advertisement

സിനിമയിലെ ദിവസവേതനക്കാർക്കായി 20 ലക്ഷം നൽകി നയൻതാര

April 5, 2020
Google News 1 minute Read

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ ദിവസവേതനക്കാർക്ക് വേണ്ടി 20 ലക്ഷം നൽകി ദക്ഷിണേന്ത്യൻ താരസുന്ദരി നയൻതാര. സിനിമാ രംഗം നിലച്ചതോടെ ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായിരിക്കുന്നത് ദിവസവേതനക്കാരാണ്. ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയ്ക്കാണ് താരം പണം സംഭാവന ചെയ്തത്. ദക്ഷിണേന്ത്യയിലെ മറ്റു താരങ്ങളായ രജനികാന്തും വിജയ് സേതുപതിയും സൂര്യയുമെല്ലാം നേരത്തെ കൊവിഡ് കാലത്തെ നേരിടാൻ സംഭാവന നൽകിയിരുന്നു. ഭക്ഷണവും മറ്റും ആവശ്യക്കാർക്ക് നൽകാൻ സന്നദ്ധത അറിയിച്ച് നിരവധി അഭിനേതാക്കൾ രംഗത്തെത്തി.

Read Also: ഗായിക കനികാ കപൂറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

കൊവിഡ് ബാധയെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബോളിവുഡിലെ ദിവസ വേതനക്കാരുടെ 25,000 കുടുംബങ്ങളെ സൽമാൻ ഖാൻ ഏറ്റെടുത്തത് നേരത്തെ വാർത്തയായിരുന്നു. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയിസാണ് (എഫ്ഡബ്ലുഐസിഇ) ഈ വാർത്ത പുറത്തുവിട്ടത്. താരം ഏറ്റെടുക്കുന്നത് സിനിമാ മേഖലയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ആളുകളുടെ കുടുംബങ്ങളെയാണ്. 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാരംഗത്ത് ബുദ്ധിമുട്ടിലായത് ദിവസവേതനക്കാരായിരുന്നു. മാർച്ച് 24നാണ് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

 

nayanthara, lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here