Advertisement

പച്ചക്കറിക്കൃഷി: ഫേസ്ബുക്ക് ലൈവുമായി ഹരിത കേരളം മിഷന്‍

April 5, 2020
1 minute Read

വീട്ടില്‍ മൈക്രോ ഗ്രീന്‍ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നവര്‍ക്ക് സംശയനിവാരണത്തിനായി ഹരിത കേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് നാല് മണി മുതല്‍ അഞ്ചു മണി വരെയാണ് ഫേസ്ബുക്ക് ലൈവ്. മൈക്രോ ഗ്രീന്‍ കൃഷി, പച്ചക്കറി കൃഷി എന്നിവയുമായി ബന്ധപ്പെട്ട് വിത്ത് തയാറാക്കല്‍, കൃഷി ചെയ്യേണ്ട വിധം, വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വിശദമായ സംശയനിവാരണം ഹരിതകേരളം മിഷനിലെ കാര്‍ഷിക വിദഗ്ധര്‍ നല്‍കും.

facebook.com/harithakeralamission പേജ് സന്ദര്‍ശിച്ച് ലൈവ് കാണാവുന്നതാണ്. കൊറോണക്കാലത്ത് വീടുകളില്‍ പച്ചക്കറിക്കൃഷി ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഇതിനായുള്ള കര്‍മപരിപാടികള്‍ മറ്റ് വകുപ്പുകള്‍ക്കൊപ്പം ഹരിത കേരളം മിഷനും ആവിഷ്‌കരിച്ചിരുന്നു. വിവിധ ജില്ലകളില്‍ ഇതിനുള്ള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൃഷി ചെയ്യുന്നവരില്‍നിന്നും സംശയനിവാരണത്തിനായുള്ള നിരവധി ഫോണ്‍കോളുകള്‍ ലഭിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ ടി. എന്‍. സീമ അറിയിച്ചു.

Story Highlights: coronavirus, Haritha Kerala Mission,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top