ഇറ്റലിയിലും സ്പെയിനിലും പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവ്

കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 16,523 ആയി. സ്‌പെയിനില്‍ 13,169 പേരാണ് മരിച്ചത്. സ്‌പെയിനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 135,032 ആയി. 132,547 പേര്‍ക്കാണ് ഇറ്റലിയിലെ രോഗം ബാധിച്ചത്. അതേസമയം, പുതിയ രോഗികളുടെ എണ്ണത്തിലും ദിനംപ്രതിയുള്ള മരണനിരക്കിലും ഇറ്റലിയിലും സ്‌പെയിനിലും കുറവ് വന്നിട്ടുണ്ട്. സ്‌പെയിനില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മരണനിരക്ക് കുറഞ്ഞ് വരികയാണ്. പുതിയ രോഗികളുടെ എണ്ണവും ഒരാഴ്ചത്തെ അപേക്ഷിച്ച് ഇന്നലെ ഏറ്റവും കുറവാണ്. രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന മരണനിരക്കാണ് ഇറ്റലിയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

മരണനിരക്കിലും പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടെങ്കിലും ലോക്ക്ഡൗണ്‍ ഉടനടി പിന്‍വലിക്കില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ മാത്രമാണ് രോഗം പടരുന്നത് തടയാന്‍ കഴിയൂവെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസെപ്പെ കോണ്ടെ പറഞ്ഞു. പരമാവധി വീടുകളില്‍ തന്നെ കഴിയാനും പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണമെന്നും ഗിസെപ്പെ കോണ്ടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Story Highlights: coronavirus,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More