ലോക്ക്ഡൗണ്‍: രാജ്യത്തെ പ്രവേശന പരീക്ഷകള്‍ നീട്ടി

രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രവേശന പരീക്ഷകള്‍ മാറ്റിവയ്ക്കും. ജെഎന്‍യു, യുജിസി, നെറ്റ്, നീറ്റ്, ഇഗ്‌നോ, ഗവേഷണം എന്നിവയുള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകളാണ് മാറ്റിവച്ചത്. മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കിന്റെ നിര്‍ദേശ പ്രകാരമാണ് പരീക്ഷകള്‍ ഒരു മാസത്തേക്ക് നീട്ടി വയക്കാന്‍ തീരുമാനിച്ചത്.

വിവിധ പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാറ്റിവയ്ക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറലിനോട് നിര്‍ദേശിച്ചതായി മന്ത്രി വ്യക്തമാക്കി. ഐസിആര്‍ പരീക്ഷ, എന്‍സിഎച്ച്എംജി, മാനേജ്‌മെന്റ് കോഴ്സ് എന്നിവയുടെ പ്രവേശന പരീക്ഷകളും ഒരു മാസത്തേക്ക് നീട്ടിവച്ചതായി മന്ത്രി പറഞ്ഞു.

പരീക്ഷകളുടെ പുതുക്കിയ ഷെഡ്യൂള്‍ തയാറാക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം സിബിഎസ്ഇ, നിയോസ്, എന്‍ടിഎ എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വയംഭരണ സ്ഥാപനങ്ങളോട് ബദല്‍ അക്കാദമിക് കലണ്ടര്‍ തയാറാക്കാനും മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷകള്‍ക്ക് എളുപ്പത്തില്‍ അപേക്ഷിക്കാവുന്ന തരത്തിലാണ് മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്.

Story Highlights: coronavirus, entrance exam,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More