Advertisement

മുകേഷ് അംബാനിയുടെ ആസ്തി 2000 കോടിയിലധികം കുറഞ്ഞു

April 6, 2020
Google News 1 minute Read

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ആസ്തി 2000 കോടി രൂപയിലധികം കുറഞ്ഞു. 28 ശതമാനം ഇടിവാണ് രണ്ട് മാസം കൊണ്ട് അംബാനിയുടെ ആസ്തിയിലുണ്ടായത്. ഇദ്ദേഹത്തിന്റെ ആസ്തിയില്‍ 300 മില്യണ്‍ ഡോളറിന്റെ കുറവുണ്ടായി, അതായത് 2281 കോടി രൂപ.

ഇപ്പോള്‍ മുകേഷ് അംബാനിയുടെ ആസ്തി 48 ബില്യണ്‍ ഡോളറാണ്. ഓഹരി വിലയിലുണ്ടായ കനത്ത ഇടിവാണ് അംബാനിയുടെ ആസ്തിയില്‍ ഇത്രയും കുറവ് വരാന്‍ കാരണമായത്. ഹുറൂണ്‍ ഗ്ലോബല്‍ സമ്പന്ന പട്ടികയിലെ ആഗോള റാങ്കിംഗിലും മുകേഷിന്റെ സ്ഥാനം താഴത്തേക്കാണ്. എട്ടാം സ്ഥാനത്ത് നിന്ന് പതിനേഴാം സ്ഥാനത്തേക്കാണ് മുകേഷ് അംബാനി പിന്തള്ളപ്പെട്ടത്.

ആസ്തിയില്‍ കനത്ത ഇടിവുണ്ടായ മറ്റൊരു ഇന്ത്യക്കാരന്‍ ഗൗതം അദാനിയാണ്. 37 ശതമാനത്തോളം നഷ്ടമാണ് കൊവിഡ് അദ്ദേഹത്തിന് വരുത്തിവച്ചത്. ആറ് ബില്യണ്‍ ഡോളര്‍ അദ്ദേഹത്തിന് നഷ്ടം വന്നു. മറ്റ് സമ്പന്നരായ ഇന്ത്യക്കാര്‍ക്കും വന്‍നഷ്ടമാണ് ലോക്ക് ഡൗണ്‍ മൂലമുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ ഓഹരി വിപണിയ്ക്കും കൊവിഡ് മൂലമുണ്ടായ ഇടിവ് 25 ശതമാനത്തിലധികമാണ്.

Story Highlights: coronavirus, mukesh ambani,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here