Advertisement

നിസാമുദ്ദീന്‍ മര്‍ക്കസ് തലവന് വീണ്ടും പൊലീസ് നോട്ടീസ്

April 6, 2020
Google News 1 minute Read

ഡല്‍ഹി നിസാമുദ്ദീനിലെ ജമാഅത്ത് മര്‍ക്കസ് തലവന് വീണ്ടും പൊലീസ് നോട്ടിസ്. ആദ്യ നോട്ടിസില്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടാണ് മുഹമ്മദ് സാദിനെതിരെ വീണ്ടും നോട്ടിസ് നല്‍കിയത്. ആദ്യത്തെ നോട്ടിസില്‍ 26 ചോദ്യങ്ങളാണുണ്ടായിരുന്നത്. അവയ്ക്ക് വിശദമായ ഉത്തരം നല്‍കാന്‍ പൊലീസ് സാദിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ക്വാറന്റീനിലാണെന്നും ലോക്ക് ഡൗണ്‍ ആയതുകൊണ്ട് പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ ഉത്തരം നല്‍കാന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനാകില്ലെന്നുമായിരുന്നു മറുപടി.

ഇതോടെയാണ് പുതിയ നോട്ടിസ് പൊലീസ് പുറപ്പെടുവിച്ചത്. കൂടുതല്‍ ചോദ്യങ്ങളുള്‍പ്പെടുത്തിയാണ് പുതിയ നോട്ടീസ്. ആദ്യ നോട്ടീസിനോടുള്ള സാദിന്റെ മറുപടി ദുര്‍ബലമാണെന്ന് പൊലീസ് വിലയിരുത്തുന്നതുന്നതായാണ് വിവരം. അതേസമയം തങ്ങള്‍ ക്രൈബ്രാഞ്ചിനും സര്‍ക്കാരിനും മറുപടി സമര്‍പ്പിച്ചതായി മര്‍ക്കസ് വാദിച്ചു. ഈ രേഖകള്‍ ഉറുദുവിലാണെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1010 ഇന്ത്യക്കാരും 281 പുറംരാജ്യക്കാരുമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതിലധികം ആളുകള്‍ സമ്മേളനത്തില്‍ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here