Advertisement

കൊവിഡ് 19: യുവിയുടെ വക 50 ലക്ഷം; 5,000 കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങളുമായി ഹര്‍ഭജനും ഭാര്യയും

April 6, 2020
Google News 10 minutes Read

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിംഗും യുവരാജ് സിംഗും. യുവരാജ് 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയപ്പോൾ ഹര്‍ഭജനും ഭാര്യയും 5,000 കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങൾ നൽകി.

“ഐക്യത്തോടെ നില്‍ക്കുമ്പോള്‍ നമ്മള്‍ കരുത്തരാണ്. ഇന്ന് രാത്രി 9 മണിക്ക് 9 മിനിട്ട് നേരം ഞാൻ മെഴുകുതിരി കത്തിക്കും. ഐക്യത്തിൻ്റെ ഈ ദിനത്തിൽ 50 ലക്ഷം രൂപ പിഎം കെയേഴ്സ് ഫണ്ടിലേക്ക് ഞാന്‍ സംഭാവനയായി നല്‍കുകയാണ്. നിങ്ങളും ഇതിൽ പങ്കു ചേരണം”- യുവി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

ജലന്ധറിലെ 5,000 കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചാണ് ഹർഭജനും ഭാര്യ ബസ്രയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അദ്ദേഹം വിവരം സ്ഥിരീകരിച്ചു. തങ്ങള്‍ക്കാകുന്ന രീതിയില്‍ ഇനിയും പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുമെന്നും ഹർഭജൻ അറിയിച്ചു.


5 കിലോ അരി, ആട്ട, എണ്ണ തുടങ്ങി അവശ്യ വസ്തുക്കൾ ഉൾപ്പെടുന്ന കിറ്റാണ് ഹർഭജൻ 5000 കുടുംബങ്ങൾക്ക് എത്തിച്ചു നൽകിയത്. അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു വിതരണം. ക്രിക്കറ്റ് എനിക്ക് ഒരുപാട് നൽകിയിട്ടുണ്ട്. ഇത് സഹായം ചെയ്യാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടേറെ ക്രിക്കറ്റ് താരങ്ങൾ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയിരുന്നു. ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ 80 ലക്ഷം രൂപ സംഭാവന നൽകി. തെരുവു നായ്ക്കളുടെ സംരക്ഷണത്തിനായി 5 ലക്ഷം രൂപയും രോഹിത് നൽകി. സച്ചിൻ തെണ്ടുൽക്കർ 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായിരുന്ന സൗരവ് ഗാംഗുലിയും 50 ലക്ഷം രൂപ നൽകിയിരുന്നു. ഇന്ത്യൻ താരം സുരേഷ് റെയ്ന 52 ലക്ഷം രൂപയാണ് നൽകിയത്. അജിങ്ക്യ രഹാനെ 10 ലക്ഷം രൂപ നൽകി. ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും അനുഷ്ക ശർമ്മയും വെളിപ്പെടുത്താത്ത ഒരു തുക നൽകി. മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രണ്ട് വർഷത്തെ എംപി ശമ്പളവും എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും നൽകിയിരുന്നു.

Story Highlights: Yuvraj singh and harbhajan singh help to fight covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here