Advertisement

കൊവിഡ് : വയനാട് ജില്ലയില്‍ 338 പേര്‍ കൂടി നിരീക്ഷണത്തില്‍

April 7, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയില്‍ 338 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിരീക്ഷണത്തിലുളളവരുടെ ആകെയെണ്ണം 12647 ആയി. കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ 10 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. പരിശോധനയ്ക്കയച്ച 199 സാമ്പിളുകളില്‍ 184 എണ്ണത്തിന്റെ ഫലവും നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിലെ 14 ചെക്ക്പോസ്റ്റുകളിലായി 973 വാഹനങ്ങളിലായി 1569 പേരെ പരിശോധിച്ചു. കൊവിഡ് കെയര്‍ സെന്ററില്‍ 109 പേര്‍ താമസിക്കുന്നുണ്ട്. സാമൂഹ്യ അടുക്കള വഴി ഇന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് 4342 ഭക്ഷണം പൊതികള്‍ വിതരണം ചെയ്തു.

 

Story Highlights-  wayanad covid19 update, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here