Advertisement

കോട്ടയത്ത് വില്‍പ്പനയ്ക്ക് എത്തിച്ച 600 കിലോ പഴകിയ മീന്‍ പിടിച്ചു

April 7, 2020
Google News 1 minute Read

കോട്ടയത്ത് 600 കിലോ പഴകിയ മീന്‍ പിടിച്ചു. നഗരത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച പഴകിയ മീന്‍ പിടിച്ചത്. തൂത്തുക്കുടിയില്‍ നിന്നെത്തിയ ലോറിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മീന്‍ കണ്ടെത്തിയത്.

പാലായില്‍ മീന്‍ ഇറക്കിയ ശേഷം കോട്ടയം നഗരത്തിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവരികയായിരുന്നെന്നാണ് സൂചന. സംഭവത്തില്‍ തൂത്തുക്കുടി സ്വദേശി സിദ്ദീഖ്, സഹായി കണ്ണന്‍ എന്നിവര്‍ പിടിയിലായി. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്ത് മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന കര്‍ശനമാക്കിരുന്നു.

 

Story Highlights- 600 kg of old fish caught in Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here