മഹാരാഷ്ട്രയിലെ മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണം ; ഉദ്ധവ് താക്കറെയ്ക്ക് പിണറായി വിജയന്‍ കത്തയച്ചു

മഹാരാഷ്ട്രയിലെ മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. മുംബൈയില്‍ 46 മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെയ്ക്ക് പിണറായി വിജയന്‍ കത്തയച്ചത്.
മുംബൈയില്‍ 150ലേറെ നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ ഏറ്റവുമൊടുവില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലിചെയ്യേണ്ടിവരുന്നു എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ട് ആവശ്യമായ ഇടപ്പെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഉടനീളം ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു
Ensure safety of MalayalI nurses, Maharashtra Pinarayi Vijayan writes to Uddhav Thackeray
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here