ദേശീയ തലത്തില്‍ സ്വര്‍ണവില 2000 രൂപ കൂടി ; വില പത്ത് ഗ്രാമിന് 45,724 രൂപയായി

ദേശീയ തലത്തില്‍ സ്വര്‍ണവില 2000 രൂപ വര്‍ധിച്ചു. പത്തുഗ്രാം സ്വര്‍ണത്തിന് 2000 രൂപ ഉയര്‍ന്നു. 45,724 രൂപയാണ് നിലവിലെ വില. അവധി വ്യാപാരത്തിലാണ് വില ഉയര്‍ന്നത്. സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുളള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സില്‍ നിക്ഷേപം ഉയര്‍ന്നത് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള ഒഴുക്കും ഉയര്‍ന്നതും മറ്റൊരു കാരണമാണ്.
അതേസമയം കേരളത്തില്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. പവന് 32000 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ദേശീയ തലത്തില്‍ സ്വര്‍ണ വില ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.
Story Highlights- Gold price increased by Rs 2000 to Rs. 45,724 per ten grams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here