അടിയന്തര ചികിത്സയ്ക്കായി 14 കാരനുമായി മംഗളൂരുവിലേയ്ക്ക് തിരിച്ചു; അതിർത്തിയിൽ ആംബുലൻസ് തടഞ്ഞ് കർണാടക പൊലീസ്

ചികിത്സയ്ക്കായി മംഗളൂരുവിലേയ്ക്ക് തിരിച്ച ആംബുലൻസ് അതിർത്തിയിൽ തടഞ്ഞ് കർണാടക പൊലീസ്
കണ്ണൂർ സ്വദേശിയായ കുട്ടിക്ക് മംഗളൂരുവിൽ അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന ഡോക്ടറുടെ കുറിപ്പടി ഉൾപ്പെടെ ആയാണ് മാതാപിതാക്കൾ എത്തിയത്.
കൈക്ക് ഗുരുതരമായി പൊള്ളലേറ്റ പതിനാല് വയസുകാരൻ കഴിഞ്ഞ ഒന്നരവർഷമായി ചികിത്സയിലാണ്. കുട്ടിയ്ക്ക് ഒരു അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഇതിന്റെ സ്റ്റിച്ച് എടുക്കുന്നതിനും തുടർ ചികിത്സാ നടപടികൾക്കുമായാണ് കുട്ടിയുമായി മാതാപിതാക്കൾ മംഗളൂരുവിലേയ്ക്ക് തിരിച്ചത്. എന്നാൽ അതിർത്തിയിലെത്തിയ ആംബുലൻസ് കടത്തിവിടാൻ കർണാടക പൊലീസ് തയ്യാറായില്ല. കടത്തിവിടണമെന്ന അഭ്യർത്ഥനയുമായി പിതാവ് കർണാടക പൊലീസിനെ സമീപിച്ചെങ്കിലും വഴങ്ങിയില്ല. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ അപേക്ഷിച്ചെങ്കിലും കടത്തിവിടാൻ പൊലീസ് തയ്യാറായില്ല. വാഹനങ്ങൾ കടത്തിവിടണമെന്നത് സംബന്ധിച്ച് തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്. കണ്ണൂരിലേയ്ക്ക് മടങ്ങണമെന്നും പറഞ്ഞു.
കാസർഗോട്ട് നിന്നുള്ള രോഗികൾക്ക് കടന്നുപോകാൻ തലപ്പാടി അതിർത്തി തുറന്നു കൊടുക്കാമെന്ന് ഇന്നലെ കർണാടകം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് അതിർത്തിയിലെത്തിയ വാഹനങ്ങളെ പൊലീസ് തടയുകയാണ് ചെയ്തത്.
story highlights- karnataka police, ambulance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here