Advertisement

വാക്ക് പാലിക്കാതെ കർണാടക; തലപ്പാടി അതിർത്തിയിൽ ആംബുലൻസ് ഉൾപ്പെടെ തടയുന്നു

April 7, 2020
Google News 0 minutes Read

അതിർത്തി തുറന്ന് നൽകാമെന്ന വാക്ക് പാലിക്കാതെ കർണാടകം. തലപ്പാടി അതിർത്തിയിൽ രോഗികളുമായി എത്തുന്ന ആംബുലൻസ് കർണാടക പൊലീസ് തടയുകയാണ്. മാധ്യമങ്ങളേയും വിലക്കി.

കേരളത്തിൽ നിന്നുള്ള ഒരു വാഹനങ്ങളും അതിർത്തി കടത്തി വിടുന്നില്ല. അതേസമയം മംഗലാപുരത്തുനിന്നുള്ള ചരക്ക് വാഹനങ്ങളും മറ്റും കേരളത്തിലേയ്ക്ക് സുഗമമായി കടത്തിവിടുന്നുണ്ട്. അതിർത്തി തുറന്ന് നൽകണമെന്നത് സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് കർണാടക പൊലീസിന്റെ വാദം. ഉത്തരവ് ലഭിക്കാതെ നടപടി സ്വീകരിക്കില്ലെന്നും പൊലീസ് പറയുന്നു.

കാസർഗോട്ട് നിന്നുള്ള രോഗികൾക്ക് കടന്നുപോകാൻ തലപ്പാടി അതിർത്തി തുറന്നു കൊടുക്കാമെന്ന് ഇന്നലെ കർണാടകം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here