ലോക്ക് ഡൗൺ നീട്ടണം; ആവശ്യവുമായി ഏഴ് സംസ്ഥാനങ്ങൾ

കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന് ലോക്ക് ഡൗൺ നീട്ടണമെന്നാവശ്യവുമായി സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, അസം, തെലങ്കാന, ഛത്തീസ്ഗഢ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടൽ നീട്ടണമെന്ന ആവശ്യമറിയിച്ച് പ്രദാനമന്ത്രിക്ക് കത്തയച്ചത്.
രാജ്യത്ത് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, ലോക്ക് ഡൗൺ പെട്ടെന്ന് പിൻവലിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചത്.
മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രാ നിരോധനം തുടരണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പടുന്നു.
Story highlight: Lockdown should be extended, Seven states with demand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here