Advertisement

പാലായില്‍ 110 കിലോ പഴകിയ മീന്‍ പിടികൂടി

April 8, 2020
Google News 1 minute Read

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി പാലായില്‍ 110 കിലോ പഴകിയ മീന്‍ പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പും റവന്യു വകുപ്പും നഗരസഭയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടികൂടിയത്. രണ്ട് കടകളില്‍ നിന്നായി പിടികൂടിയ മത്സ്യം പിന്നീട് അധികൃതര്‍ നശിപ്പിച്ചു.

ഇന്നലെ കോട്ടയത്ത് 600 കിലോ പഴകിയ മീന്‍ പിടികൂടിയിരുന്നു. നഗരത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച പഴകിയ മീന്‍ പിടിച്ചത്. തൂത്തുക്കുടിയില്‍ നിന്നെത്തിയ ലോറിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മീന്‍ കണ്ടെത്തിയത്.

 

Story Highlights- 110 kg of old fish caught in pala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here