Advertisement

സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കൊവിഡ് പരിശോധന സൗജന്യമാക്കണം; സുപ്രിംകോടതി

April 8, 2020
Google News 2 minutes Read

സ്വകാര്യ ആശുപതികളിലെയും ലാബുകളിലെയും കൊവിഡ് പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി. കൊവിഡ് പരിശോധനയ്ക്ക് ജനങ്ങളിൽ നിന്ന് പണം വാങ്ങുന്നത് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്ന ഭേദമില്ലാതെ ഡോക്ടർമാർക്ക് ശമ്പളം ഉറപ്പാക്കുമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ശമ്പളം പിടിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കത്ത് നൽകുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

കൊവിഡ് പരിശോധനയ്ക്ക് ജനങ്ങളിൽ നിന്ന് പണം വാങ്ങുന്നത് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യ ലാബുകൾക്ക് പണം വാങ്ങാൻ അനുമതി നൽകിയത് അംഗീകരിക്കാനാകില്ല. പരിശോധന സൗജന്യമാക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണം. ഇതിനായി റീ ഇമ്പേഴ്‌സ്‌മെന്റ് പദ്ധതി നടപ്പാക്കുന്നത് ആലോചിക്കണമെന്നും കോടതി പറഞ്ഞു. കൊവിഡ് പരിശോധനയ്ക്ക് 4500 രൂപ വാങ്ങാൻ സ്വകാര്യ ലാബുകൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു.

അതേസമയം, കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർ യഥാർത്ഥ പോരാളികളാണെന്നും അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് മാസ്‌കുകളും സംരക്ഷണ ഉപകരണങ്ങളും ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജി പരിഗണിക്കവേയാണ് പരാമർശം.

ആരോഗ്യപ്രവർത്തകരുടെയും അവരുടെ കുടുംബങ്ങളുടെയും സംരക്ഷണം ഉറപ്പാക്കും. ഇതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ശമ്പളം ഉറപ്പാക്കും. ഇവരുടെ ശമ്പളത്തിൽ നിന്ന് മാസ്‌ക് അടക്കം സുരക്ഷാ സാധനങ്ങൾ വാങ്ങാൻ അനുവദിക്കില്ല. ശമ്പളം വെട്ടികുറക്കാനും സമ്മതിക്കില്ല. ആരോഗ്യ പ്രവർത്തകരുടെ ശമ്പളം പിടിച്ചാൽ ജയിലിൽ അയക്കുമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ നിലപാട് വ്യക്തമാക്കി.

Story highlight: Covid testing in private hospitals and labs, should be made free The Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here