ഏപ്രിൽ 20 മുതൽ രണ്ടാംഘട്ട ലോക്ക്ഡൗൺ ? ലോകാരോഗ്യ സംഘടനയുടേതെന്ന പേരിൽ പ്രചരിക്കുന്ന ലോക്ക്ഡൗൺ പ്രോട്ടോക്കോൾ വ്യാജം [24 Fact Check]

കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിന്റെ പശ്ചാചത്തലത്തിൽ ലോക രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ലോക്ക്ഡൗൺ ഏപ്രിൽ 14നാണ് അവസാനിക്കുക. അതിനിടെ ലോകാരോഗ്യ സംഘടന പുറത്തിറക്കിയതെന്ന പേരിൽ ഒരു നോട്ടിസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ലോക്ക്ഡൗൺ പ്രോട്ടോക്കോൾ എന്ന പേരിലാണ് നോട്ടിസ് പ്രചരിക്കുന്നത്.

നോട്ടിസിൽ മാർച്ച് 22ന് ട്രയൽ ലോക്ക് ഡൗൺ ആണെന്നും മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ ആദ്യ ഘട്ട ലോക്ക്ഡൗൺ മാത്രമാണെന്നും പറയുന്നു. ഏപ്രിൽ 20 മുതൽ മെയ് 18 വരെ രണ്ടാംഘട്ട ലോക്ക് ഡൗൺ ആരംഭിക്കുമെന്നും നോട്ടിസിൽ പറയുന്നു.

Read Also : കൊവിഡ് പ്രതിരോധ സേനയെ നയിക്കാൻ മോദിയെ ക്ഷണിച്ച് ലോകരാജ്യങ്ങൾ ? പ്രചരിക്കുന്നത് കള്ളം [24 Fact Check]

 

എന്നാൽ ഇത് തള്ളിക്കൊണ്ട് ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിട്ടുണ്ട്. സംഘടന ലോക്ക്ഡൗൺ സംബന്ധിച്ച് പ്രോട്ടോക്കോൾ ഒന്നും പുറത്തിറക്കിയിട്ടില്ലെന്ന് ട്വീറ്റിലൂടെ അറിയിച്ചു.

Story Highlights- lockdown, fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top