Advertisement

കൊവിഡ് 19; കാസർഗോഡ് ജില്ലയിൽ അഞ്ച് പേർ രോഗമുക്തി നേടി

April 8, 2020
Google News 0 minutes Read

ആശങ്ക ഉയർത്തി കാസർഗോഡ് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും ആശ്വാസമായി ചിലർ രോഗമുക്തരാകുന്നു. നാല് പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചപ്പോൾ ഒരാൾ വൈറസ് മുക്തി നേടി. ജില്ലയിൽ ആകെ അഞ്ച് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് 151 പേരാണ് ചികിത്സയിൽ കഴിയുന്നത്. പള്ളിക്കര, ഉദുമ, മൊഗ്രാൽ, മധൂർ സ്വദേശികളിലാണ് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത്. ഇവരിൽ രണ്ട് പേർ ദുബായിൽ നിന്നും വന്നവരാണ്. ഇവരെ കാസർഗോഡ് മെഡിക്കൽ കോളജിലെ കൊവിഡ് 19 ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ രണ്ട് പേർക്ക് സമ്പർക്കം വഴിയുമാണ് രോഗം പിടിപെട്ടത്. ഇതിൽ 10 വയസുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. ജില്ലയിൽ പുതുതായി 14 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. രോഗം സംശയിക്കുന്നവരടക്കം 231 പേരാണ് ആശുപത്രികളിൽ കഴിയുന്നത്. ജില്ലയിലാകെ 11087 പേരാണ് നീരീക്ഷണത്തിൽ ഉള്ളത്. ഇനി തുടർ സാമ്പിളുകൾ അടക്കം 624 പരിശോധനാ ഫലങ്ങൾ ലഭ്യമാകാനുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here