കോഴിക്കോട്ട് ചിലയിടങ്ങളിൽ കൂടുതൽ നിയന്ത്രണം

കൊവിഡ് വ്യാപനം തടയുന്നതിനായി കോഴിക്കോട് കോർപറേഷൻ പരിധിയിൽ കൂടുതൽ നിയന്ത്രണം. കൊറോണ വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടായി കരുതുന്ന നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കുവാനാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കൊളത്തറ ഭാഗത്തെ വാർഡുകള്‍ ( 42,43,44,45), കപ്പക്കൽ പ്രദേശത്തെ വാർഡുകൾ (54,55,56) ഉൾപ്പെടുന്ന പ്രദേശങ്ങളിലും, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് എന്നീ വാർഡുകളിലും പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ച് കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിറക്കി. വാർഡുകളിൽ അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല.

Read Also: ആരോഗ്യ പ്രവർത്തകരോട് വിവേചനപരമായി പെരുമാറിയാൽ നടപടി എടുക്കും

അതേസമയം സംസ്ഥാനത്തെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കണ്ണൂർ സ്വദേശികളായ നാല് പേർക്കും ആലപ്പുഴ സ്വദേശികളായ രണ്ട് പേർക്കും പത്തനംതിട്ട, തൃശൂർ, കാസർഗോഡ് സ്വദേശികളായ ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയവരും. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

 

kozhikkode, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top