Advertisement

മുംബൈയിൽ മാസ്‌ക്ക് ധാരണം കർശനമാക്കി

April 8, 2020
Google News 1 minute Read

ഇന്ത്യയിൽ വേഗത്തിൽ കൊവിഡ് പടർന്നു പിടിയ്ക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായ മുംബൈയിൽ മാസ്‌ക്ക് ധരിക്കുന്നത് നിർബന്ധമാക്കി. മുംബൈ മുൻസിപ്പൽ കോർപറേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഒരു കാരണവശാലും മാസ്‌ക്ക് ധരിക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും അരുത്. നിയമം ലംഘിച്ചാൽ ഐപിസി സെക്ഷൻ 188 പ്രകാരമായിരിക്കും ശിക്ഷ. വീട്ടിൽ നിർമിച്ച മാസ്‌ക്കുകളും ധരിക്കാവുന്നതാണ്.

എല്ലാ പൊതുഇടങ്ങളിലും ഏത് ആവശ്യവുമായി പോകുകയാണെങ്കിലും മാസ്‌ക്ക് നിർബന്ധമായി ധരിച്ചിരിക്കണം. ആശുപത്രി, തെരുവുകൾ, ഓഫീസ്, മാർക്കറ്റ് എന്നിങ്ങനെ എല്ലാ പൊതുഇടങ്ങളിലും പോകുന്നവർ മാസ്‌ക്ക് കർശനമായി ഉപയോഗിച്ചിരിക്കണം. കൂടാതെ മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയതോ അല്ലെങ്കിൽ വീട്ടിൽ നിർമിച്ചതോ ആയ മാസ്‌ക്കുകൾ ഉപയോഗിക്കാമെന്ന് മുംബൈ മുൻസിപ്പൽ കമ്മീഷണർ പ്രവീൺ പർദേശി പുറത്തിറക്കിയ ഉത്തരവിലുണ്ട്. സംസ്ഥാന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക്ക് ധരിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതേ തുടർന്നാണ് മുംബൈ മുൻസിപ്പൽ കോർപറേഷന്റെ തീരുമാനം.

Read Also: സംസ്ഥാനത്ത് രണ്ട് മാസത്തേക്ക് ആവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ട് : മന്ത്രി കെകെ ശൈലജ

അതേസമയം ലോക്ക് ഡൗണിനിടെ പശ്ചിമ ബംഗാളിൽ മദ്യം വീടുകളിൽ എത്തിക്കാൻ മമത സർക്കാർ തീരുമാനിച്ചു. ഉപഭോക്താക്കൾ രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിൽ തൊട്ടടുത്ത മദ്യഷോപ്പിൽ വിളിച്ചു മദ്യം ബുക്ക് ചെയ്യണം. അഞ്ച് മണിക്കുള്ളിൽ മദ്യം വീട്ടിലെത്തിക്കും. പാസ് മുഖേന ഹോം ഡെലിവറി നിയന്ത്രിച്ചിട്ടുണ്ട്.

 

mumbai, face mask, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here