തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 834 ആയി

തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 834 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 96 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ 84 പേർ ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
തമിഴ്നാട്ടിൽ വീടുകളിൽ 59,918 പേരെ സമ്പർക്ക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 213 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ അഞ്ച് ഡോക്ടർമാരും ഉൾപ്പെടും. തമിഴ്നാട്ടിൽ നിന്ന് ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 1,480 പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതിൽ 763 പേർക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മുതൽ റാപ്പിഡ് കിറ്റുകളുപയോഗിച്ച് പരിശോധന തുടങ്ങും.
അതിനിടെ വനിത ലാബ് ടെക്നീഷ്യന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ തൂത്തുക്കുടിയിലെ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി. മുഴുവൻ ജീവനക്കാർക്കും സമ്പർക്ക വിലക്കേർപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here