എറണാകുളത്ത് കൊവിഡ് ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ ബ്രിട്ടീഷ് പൗരന്‍മാരും ആശുപത്രി വിട്ടു

കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ ബ്രിട്ടീഷ് പൗരന്‍മാരും ആശുപത്രി വിട്ടു. എറണാകുളത്ത് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും കൊവിഡ് ചികിത്സയിലായിരുന്ന മുഴുവന്‍ ബ്രിട്ടീഷ് പൗരന്‍മാരും ആശുപത്രി വിട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആശുപത്രി വിട്ടെങ്കിലും ഇവര്‍ നിശ്ചിത ദിവസം നിരീക്ഷണത്തില്‍ തുടരും.
ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് പേരാണ് രോഗമുക്തി നേടിയത്. തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ പരിശോധനയിലും ഫലങ്ങള്‍ നെഗറ്റീവായതോടെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. സംസ്ഥാനത്ത് വിദേശത്തുനിന്നെത്തിയ 254 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ സമ്പര്‍ക്കത്തിലൂടെ 91 പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. സംസ്ഥാനത്താകെ രോഗം ബാധിച്ചത് 345 പേര്‍ക്കാണ്. ഇതില്‍ 84 പേരാണ് രോഗമുക്തി നേടിയത്. 259 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here