വീണ്ടും കർണാടകയുടെ ക്രൂരത; തോൽപ്പെട്ടി അതിർത്തി മണ്ണിട്ട് നികത്തി മുൾചെടികൾ പിടിപ്പിച്ചു

കേരള കർണാടക അതിർത്തി വീണ്ടും അടച്ച് കർണാടകയുടെ ക്രൂരത. തോൽപ്പെട്ടി അതിർത്തിയാണ് കർണാടക മണ്ണിട്ട് നികത്തിയിരിക്കുന്നത്.
മണ്ണിട്ടതിന് മുകളിൽ മുൾചെടികൾ പിടിപ്പിച്ചതോടെ കൽനട പോലും അതിർത്തിയിലൂടെ അസാധ്യമായി. ഇതിലൂടെ നടന്നുപോകുന്നത് വളണ്ടർമാരും ആശാപ്രവർത്തകരുമാണ്. ഇവരുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതാണ് നടപടി.
നേരത്തെ തലപ്പാട് അതിർത്തി അടച്ച തകർണാടകയുടെ നടപടി ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മംഗലാപുരത്തേക്ക് ആംബുലൻസ് പോലും കടത്തിവിടാത്ത കർണാടകയുടെ ക്രൂരതയ്‌ക്കെതിരെ കേരളം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കർണാടകയിലേയ്ക്ക് കടത്തി വിടാൻ തീരുമാനമായതായും അതിനുള്ള പ്രോട്ടോകോൾ നിശ്ചയിച്ചതായും കേന്ദ്ര സർക്കാർ പറഞ്ഞു.
കേരള, കർണാടക ചീഫ് സെക്രട്ടറിമാരുടെ സംയുക്ത യോഗത്തിലാണ് തർക്ക പരിഹാരമുണ്ടായതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയെ അറിയിച്ചു.
കേന്ദ്രത്തിന്റെ വിശദീകരണത്തെ തുടർന്ന് കോടതി ഹർജി തീർപ്പാക്കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഹരിച്ചത്.
Story Highlights- Kerala-Karnataka border,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here