Advertisement

ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ഒഡീഷ സർക്കാർ

April 9, 2020
Google News 1 minute Read

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ഒഡീഷ സർക്കാർ. നിലവിൽ ഏപ്രിൽ 14 വരെ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം വരാനിരിക്കെയാണ് ഒഡിഷ സർക്കാർ സ്വന്തം നിലയ്ക്ക് സംസ്ഥാനത്ത് സമയപരിധി നീട്ടിയിരിക്കുന്നത്. ഇതോടെ ലോക്ക് ഡൗൺ നീട്ടുന്ന ആദ്യത്തെ സംസ്ഥാനമായി മാറി ഒഡീഷ.

രാജ്യമൊട്ടാകെ ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോടും ഒഡീഷ സർക്കാർ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര സർക്കാരുകളും ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഏപ്രിൽ 30 വരെ ട്രെയിൻ, വിമാന സർവീസുകൾ ആരംഭിക്കരുതെന്ന് ഓഡീഷ മന്ത്രി സഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. ജൂൺ 17 നുശേഷമെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയുള്ളൂ. ‘ ഒരു നൂറ്റാണ്ടിനിടയിൽ മനുഷ്യരാശി നേരിടേണ്ടി വന്നിട്ടിട്ടില്ലാത്തയത്ര വലിയ ഭീഷണിയാണ് കൊറോണ വൈറസ്. ജീവിതം എപ്പോഴും ഒരുപോലെയാകില്ല. ഈ കാര്യം നമ്മളെല്ലാവരും മനസിലാക്കുകയും ധൈര്യത്തോടെ ഒന്നിച്ചു നിന്നു നേരിടുകയും വേണം. നമ്മുടെ ത്യാഗവും ഭഗവാൻ ജഗന്നാഥിന്റെ അനുഗ്രഹവും കൊണ്ട് ഈ കാലം നമുക്ക് കടക്കാൻ കഴിയും; ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.

ഒഡീഷയിൽ രണ്ടുപേരാണ് കൊവിഡ് 19 മൂലം ഇതുവരെ മരണമടഞ്ഞിട്ടുള്ളത്. 42 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Story highlight:Lockdown extended till April 30 odisha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here