പതിനഞ്ചോടെ യാത്രാ സര്‍വീസുകള്‍ പുനഃസ്ഥാപിക്കും എന്ന വാദം തള്ളി റെയില്‍വേ

ഈ മാസം 15 ാം തിയതിയോടെ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കും എന്ന വാര്‍ത്ത തള്ളി റെയില്‍വേ. ഇത്തരം തെറ്റിധാരണകള്‍ പരത്തുന്നത് അപക്വമാണ്. യാത്രക്കാരുടെ താത്പര്യം മുന്‍നിര്‍ത്തി ഉചിതമായ തീരുമാനം എടുക്കും. ഇത്തരത്തില്‍ ട്രെയിന്‍ യാത്രയുടെ മാനദണ്ഡങ്ങളെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ് അപേക്ഷ. ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിക്കുന്നതിനെ സംബന്ധിയായി എന്തെങ്കിലും തീരുമാനമെടുത്താല്‍ അറിയിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
ഇത്തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകളില്‍ ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രോട്ടോക്കോളുകളെകുറിച്ചും വ്യക്തമാക്കിയിരുന്നു. യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പ് സ്റ്റേഷനിലെത്തണം. തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷമേ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ ഇത്തരത്തില്‍ ഒരു നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലോക്ക്ഡൗണില്‍ നിലവില്‍ എല്ലാ ട്രെയിന്‍ സര്‍വീസും റെയില്‍വേ ഒഴിവാക്കിയിരിക്കുകയാണ്. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് നിലവില്‍ ഓടുന്നുള്ളൂ.
Story Highlights: indian railway, lockdown, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here