‘അത് കൊള്ളാം’; കേരള പൊലീസിന്റെ ട്രോൾ വീഡിയോ പങ്കുവച്ച് രവി ശാസ്ത്രി

കേരല പൊലീസിൻ്റെ ട്രോൾ വീഡീയോ പങ്കുവച്ച് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ലോക്ക് ഡൗൺ കാലത്തെ ഡ്രോൺ കാഴ്ചകൾ എന്ന പേരിൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കേരള പൊലീസ് പങ്കുവച്ച വീഡിയോ ആണ് രവി ശാസ്ത്രി പങ്കുവച്ചത്. രവി ശാസ്ത്രി ഉൾപ്പെടെ ഉള്ളവരുടെ കമൻ്ററിയോടൊപ്പമാണ് കേരളാ പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇതാണ് ശാസ്ത്രിയെ ആകർഷിച്ചത്.

ശാസ്ത്രിയുടെ പ്രശസ്തമായ ട്രേസർ ബുള്ളറ്റ് കമൻ്ററിയെ അനുകരിക്കുന്ന മറ്റ് കമൻ്റേറ്റർമാരുടെ ശബ്ദമാണ് വീഡിയോയിലെ ബാക്ക്‌ഗ്രൗണ്ട് സ്കോർ. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ ഒട്ടേറെ പേർ പങ്കുവച്ചിരുന്നു. ഇതിനിടെയാണ് രവി ശാസ്ത്രിയും വീഡിയോ പങ്കുവച്ചത്. കേരള പൊലീസിന്റെ ആശയത്തെ അഭിനന്ദിച്ച രവി ശാസ്‌ത്രി ട്രേസര്‍ബുള്ളറ്റ്‌ ചലഞ്ച്‌ എന്ന ഹാഷ്‌ ടാഗും റീട്വീറ്റിൽ ചേർത്തിട്ടുണ്ട്.

ഡ്രോൺ തലക്കു മുകളിൽ പൊങ്ങുമ്പോൾ ആളുകൾ ഓടി രക്ഷപ്പെടുന്നതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. പറമ്പിൽ പന്ത് കളിക്കുന്ന കുട്ടികളും പാടത്തൂടെ വെറുതേ നടക്കുന്നവരും കടപ്പുറത്ത് കാറ്റു കൊള്ളാൻ ഇരിക്കുന്നവരും ഓടെടാ ഓട്ടം. കണ്ടം വഴി ഓടൽ എന്ന പ്രയോഗത്തെ അന്വർത്ഥമാക്കി തലയിലൂടെ മുണ്ടിട്ട് ആ കലാപരിപാടി നടത്തുന്നവരെയും വീഡിയോയിൽ കാണാം.

സംസ്ഥാനത്ത് ഇന്ന് 12 പേർക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 പേർക്ക് വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒരാൾ ഓരോ ആളുകൾക്ക് വീതവും മലപ്പുറത്ത് 2 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 11 പേർക്കും സമ്പർക്കം മൂലമാണ് രോഗം ഉണ്ടായിരിക്കുന്നത്. ഒരാൾ വിദേശത്തു നിന്ന് വന്ന ആളാണ്. സംസ്ഥാനത്ത് ആകെ 357 പേർക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇപ്പോൾ 258 പേർ ചികിത്സയിലുണ്ട്.

Story Highlights: ravi shastri shared kerala police troll video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top