അങ്കമാലിയിൽ 14 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചു

അങ്കമാലി എടക്കുന്നിൽ പുലിക്കല്ലിൽ 14 ലിറ്റർ അനധികൃത വ്യാജ മദ്യവും ഉപകരണങ്ങളും പിടികൂടി. ചാരായവുമായി ബൈക്കിൽ പോകുകയായിരുന്ന നെടുമ്പാശേരി ആവണംകോട് സ്വദേശികളായ രാഹുൽ(28), കിരൺ(24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്നും കിട്ടിയവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലിക്കല്ല് ഭാഗത്തെ വ്യാജ മദ്യ നിർമാണ കേന്ദ്രത്തിൻ നിന്ന് 12 ലിറ്റർ ചാരായവും വ്യാജ മദ്യം ഉണ്ടാക്കാൻ നേതൃത്വം നൽകിയ മൈപ്പാൻ ആന്റണിയെയും (65) പിടികൂടി. അങ്കമാലി എസ്‌ഐ ജി. അരുണിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് പരിശോധന നടന്നത്.
Story highlight: ankamali, liquor and equipment
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here