കോഴിക്കോട്ട് ഇന്ന് രണ്ട് പേർ കൊവിഡ് മുക്തരായി

കോഴിക്കോട് ജില്ലയിൽ രണ്ട് പേർ കൂടി കൊവിഡ് രോഗ മുക്തരായി. 1575 പേർ കൂടി നിരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി ഇന്ന് രോഗമുക്തരായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി അറിയിച്ചു. ഒരു കോഴിക്കോട് സ്വദേശിയും ഒരു കാസർഗോഡ് സ്വദേശിയുമാണ് രോഗമുക്തരായത്. ഇനി കോഴിക്കോട് സ്വദേശികളായ ആറ് പേരും ഒരു കണ്ണൂർ സ്വദേശിയുമാണ് ചികിത്സയിലുള്ളത്. ആകെ ആറ് കോഴിക്കോട് സ്വദേശികളും രണ്ട് കാസർഗോഡ് സ്വദേശികളും മെഡിക്കൽ കോളജിൽ നിന്ന് രോഗമുക്തി നേടിയത് ആശ്വാസമായി. ജില്ലയിൽ ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല.
ജില്ലയിൽ ഇന്ന് 1575 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ ആകെ എണ്ണം 4849 ആയി. ജില്ലയിൽ ആകെ 17824 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന ആറ് പേർ ഉൾപ്പെടെ 30 പേർ ആണ് മെഡിക്കൽകോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു.
ഇന്ന് 21 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 463 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 434 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 419 എണ്ണം നെഗറ്റീവ് ആണ്. 29 പേരുടെ ഫലം കൂടി ലഭിക്കാൻ ബാക്കി ഉണ്ട്. ജില്ലയുടെ ചുമതലയുള്ള തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ രാവിലെ കളക്ടറേറ്റ് കൺട്രോൾ റൂമിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.
Story highlights-calicut,covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here