മുംബൈയിൽ അഞ്ച് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

മുംബൈയിൽ രണ്ട് ആശുപത്രികളിലായി അഞ്ച് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്സുമാർക്കും ഭാട്യ ആശുപത്രിയിലെ മൂന്ന് മലയാളി നഴ്സുമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിൽ രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി. 70 മലയാളി നഴ്സുമാർ നിരീക്ഷണത്തിലുണ്ട്.

രാജ്യത്തെ കൊറോണ വൈറസ് ബാധ മൂലം ഏറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നഗരം കൂടിയാണ് മുംബൈ. ഇവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മുംബൈയില്‍ മാത്രം 65 പേര്‍ കൊറോണ ബാധയെത്തുടര്‍ന്ന് ഇതിനോടകം മരിച്ചു. മുംബൈയിലെ ആശുപത്രികളില്‍ ഐസൊലേഷനിലുള്ള മലയാളി നഴ്‌സുമാര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതി ഉണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top