കൊവിഡ് കാലത്തോ അതിന് ശേഷമോ രക്തദാനത്തിന് തയാറാണോ ? ഓൾ കേരളാ ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷണിൽ പങ്കുചേരാം

കൊവിഡ് കാലത്തോ അതിന് ശേഷമോ രക്തദാനത്തിനോ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാനോ തയാറായവരെ ക്ഷണിച്ച് ഓൾ കേരളാ ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷൻ (കെബ്‌സ്).

കഴിഞ്ഞ 17 വർഷമായി സന്നധ രക്തദാന മേഖലയിൽ പ്രവർത്തിച്ചു വരികയാണ് കെബ്‌സ്. കൊറോണയ്ക്ക് എതിരെയുള്ള സർക്കാരിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചു കൊണ്ട് ബ്രേക്ക് ദി കൊവിഡ് ചെയ്ൻ, മേക്ക് ദി ബ്ലഡ് ചെയ്ൻ എന്ന കെബ്‌സിന്റെ (ഓൾ കേരളാ ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷൻ) സംരംഭത്തിൽ പങ്കാളികൾ ആകുവാൻ സന്മനസ്സുള്ളവരെ ക്ഷണിക്കുയാണ് സംഘടന. താത്പര്യമുള്ളവർ ഓൾ കേരളാ ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്റെ 8281810144 എന്ന നമ്പറിലേയ്ക്ക് നിങ്ങളുടെ പേര്, രക്ത ഗ്രൂപ്പ്, സ്ഥലം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ എസ്എംഎസ്/വാട്ട്‌സ് ആപ്പ് ചെയ്യണം. രക്തദാനത്തിൽ പങ്കാളികളാകാൻ താഴെ കൊടുത്തിരിയ്ക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകാനും നിർദേശമുണ്ട്.

കൊവിഡ് പടർന്ന് പിടിച്ചതോടെ പലരും ആശുപത്രികളിൽപോകാൻ മടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രക്തദാനം നടക്കാത്തതിനാൽ കടുത്ത രക്ത ക്ഷാമവും സംസ്ഥാനം നേരിടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു.

Story Highlights- blood donation,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top