ഇന്ത്യയിൽ കൊവിഡ് സമൂഹവ്യാപനം ഇല്ല : ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ കൊവിഡ് സമൂഹവ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്ത് രോഗവ്യാപനം കൂട്ടമായിട്ടാണെങ്കിലും അത് സാമൂഹിക വ്യാപനമല്ലെന്നും സംഘടന പറയുന്നു.

നേരത്തെ ഐസിഎംആർ രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നൽകിയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. രണ്ടാം ഘട്ട റാൻഡം ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയത്. എന്നാൽ ഈ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് നിയന്ത്രണവിധേയമാക്കാൻ മൂന്നാഴ്ച വേണ്ടിവരുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകുകയാണ് ഇതിലൂടെ കേന്ദ്രം.

രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് 199 പേരാണ് മരിച്ചിരിക്കുന്നത്. 6412 പേരെയാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 12 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 30 പേരാണ്. 547 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top