ധാരാവിയിൽ വീണ്ടും കൊവിഡ് മരണം

മുംബൈയിലെ ധാരാവി ചേരിയിൽ വീണ്ടും കൊവിഡ് മരണം. കൊവിഡ് സ്ഥിരീകരിച്ച് കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 80കാരനാണ് മരിച്ചത്. ഇതോടെ ധാരാവിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

പതിനഞ്ച് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ധാരാവി. കൊറോണ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ധാരാവിയിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 1574 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 110 പേരാണ് മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top