മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് സണ്ണി ലിയോണി

പ്രേക്ഷകർക്ക് വിഷു ആശംസകൾ നേർന്ന് ബോളിവുഡ് താരം സണ്ണി ലിയോണി. സമൂഹമാധ്യമമായ ടിക് ടോക്കിലൂടെയാണ് താരം ആശംസ അറിയിച്ചത്. വീട്ടിലിരിക്കൂ, സുരക്ഷിതരായി ഇരിക്കൂ. എല്ലാ മലയാളികൾക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു എന്ന കാപ്ഷനോട് കൂടിയാണ് സണ്ണിയുടെ വിഷു ആശംസ വിഡിയോ. എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കണം. വീട്ടിനുള്ളിൽ വച്ച് വിഷു ആഘോഷിക്കണമെന്നും സണ്ണി വിഡിയോയിൽ പറയുന്നു. ‘എനിക്കറിയാം ഇതൊരു ബുദ്ധിമുട്ടേറിയ സമയം ആണെന്ന്, എന്നാലും നമ്മുടെ വീട്ടിനുള്ളിൽ, ഒരുപാട് സന്തോഷത്തോടെ, കുടുംബവുമൊത്ത് വിഷു ആഘോഷിക്കാവുന്നതാണ്.’ സണ്ണി ലിയോണി പ്രേക്ഷകരോട് വിഷു ആശംസകൾക്കൊപ്പം വീട്ടിലിരിക്കാനും പറയുന്നുണ്ട്.

@sunnyleone##tiktokvishu ##TikTokVishu‘Stay Home, Stay Safe and celebrate Vishu inside your home with TikTok’ ‘Wishing a safe Vishu for all Malayalis’

♬ original sound – SunnyLeone

നേരത്തെ ലോക്ക് ഡൗണിനിടെ സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബ്ബറും വിവാഹ വാർഷികം ആഘോഷിച്ചതും വാർത്തയിലിടം നേടിയിരുന്നു. ഇൻസ്റ്റഗ്രാമിൽ വെഡിംഗ്
ആനിവേഴ്‌സറി ചെറിയ ആഘോഷത്തിമാക്കി മാറ്റിയതിന്റെ ചിത്രവും വെബർ പങ്കുവച്ചു. ‘ഇന്ന് ഒരു ഗ്ലാസ് വൈൻ എങ്കിലും നിന്റെ ഒപ്പം പങ്കുവയ്ക്കാനായതിൽ സന്തോഷം’ എന്നും വെബ്ബർ കുറിച്ചു.

story highlights-Bollywood actor sunny leone,vishu wish

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top