‘ഏത് പീഡാനുഭവത്തിനും അപ്പുറം അതിജീവനത്തിന്റെ പ്രഭാതമുണ്ട്; ഈസ്റ്റർ സന്ദേശം പങ്കുവച്ച് മുഖ്യമന്ത്രി

ഈസ്റ്റർ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈസ്റ്റർ അതിജീവനത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് പീഡാനുഭവത്തിനും അപ്പുറം അതിജീവനത്തിന്റേതായ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റർ സന്ദേശം പഠിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

ലോകം കൊവിഡ് എന്ന പീഡാനുനഭവത്തിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്തുകൂടിയാണ് ഈസ്റ്റർ നമുക്ക് പകരുന്നത്. വൈഷമ്യത്തിന്റെതായ ഘട്ടമാണെങ്കിലും എല്ലാവർക്കും ഈസ്റ്റർ ആശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ 7, കാസർഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ വിദേശത്ത് നിന്ന് എത്തിയതാണ്. ബാക്കി ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top