Advertisement

രാജ്യത്ത് കൊവിഡ് വ്യാപനം അതിവേഗത്തിൽ; 24 മണിക്കൂറിനിടെ 40 മരണം, 1035 പുതിയ കേസുകൾ

April 11, 2020
Google News 1 minute Read

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1035 പുതിയ കേസുകളും 40 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,447 ആയി. മരണസംഖ്യ 239 ആയി ഉയർന്നു. ഇതുവരെ പുറത്തുവന്നതിൽ ഏറ്റവും ഉയർന്ന കണക്കുകളാണിത്. ഇതോടെ സമൂഹ വ്യാപനം മറികടക്കാൻ ശക്തമായ നടപടികളിലേക്ക് സംസ്ഥാനങ്ങൾ കടന്നു.

രാജ്യത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 218 കേസുകൾളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയില്‍ മാത്രം 24 മണിക്കൂറിനിടെ 218 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 10 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 993 ആണ്. 64 പേരാണ് മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം 22 ആയത്തോടെ എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് ബിഎംസി ശ്രമിക്കുന്നത്.

ഇതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം രൂപീകരിച്ചു. ചേരിയില്‍ തടിച്ചുകൂടി താമസിക്കുന്നവരെ സാമൂഹ്യ അകലം പാലിക്കാനായി അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നതാണ് മുംബൈയിലെ മറ്റൊരു പ്രതിസന്ധി. നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അറുപതോളം പേര്‍ മലയാളികളാണ്.

Read Also : ‘കൊവിഡ് 19 സ്ഥിരീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നു ‘: മാഹി കൊവിഡ് മരണത്തെ കുറിച്ച് ആരോഗ്യ മന്ത്രി

തമിഴ്‌നാട്ടിൽ പുതിയതായി 77 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 911 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ 15 ദിവസം കൂടി നീട്ടാൻ വിദഗ്ധ സമിതി നിർദേശിച്ചു.

പുതിയതായി രോഗം സ്ഥിരീകരിച്ച 77 ൽ 72 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. അഞ്ച് പേർ വിദേശയാത്ര നടത്തിയവരാണ്. സമ്പർക്കം വഴി ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് സമൂഹവ്യാപന സാധ്യത എന്ന സംശയം ബലപ്പെടുത്തുന്നു. ഇതോടെ സംസ്ഥാനത്ത് ലോക്ക് ഡൗൺ 15 ദിവസം കൂടി നീട്ടാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ശുപാർശ ചെയ്തു. ശനിയാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. അതിനിടെ വീസാ ചട്ടങ്ങൾ ലംഘിച്ച ആറ് തായ് സ്വദേശികളെ ഇറോഡിൽ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : കൊവിഡ് : മുംബൈയില്‍ 24 മണിക്കൂറിനിടെ 218 കേസുകള്‍, പത്ത് മരണം

കർണാടകയിൽ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 207ആയി ഉയർന്നു. അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ച ബെംഗളൂരു മുൻസിപ്പൽ കോർപ്പറേഷനിലെ രണ്ട് വാർഡുകൾ പൂർണ്ണമായി അടച്ചു. കൊവിഡ് പരത്തുന്നു എന്ന് പ്രചരിപ്പിച്ച് കർണാടകയിലെ അങ്കണഹള്ളി പഞ്ചായത്തിൽ മുസ്ലീംങ്ങൾക്ക് പ്രവേശനം നിഷേധിച്ചു. ഗ്രാമത്തിൽ പ്രവേശിക്കുന്നവർക്ക് ആയിരം രൂപ പിഴ ഈടാക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ഇത്തരത്തിൽ വിളംബരം പുറത്തിറക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here