‘കൊവിഡ് 19 സ്ഥിരീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നു ‘: മാഹി കൊവിഡ് മരണത്തെ കുറിച്ച് ആരോഗ്യ മന്ത്രി

മാഹിയിലെ കൊവിഡ് മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ച് ആരോഗ്യ മന്ത്രി കെകെ ഷൈലജ. കൊവിഡ് 19 സ്ഥിരീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും മറ്റ് രോഗങ്ങൾ തിരിച്ചടിയായി.

അദ്ദേഹത്തിന്റെ മുഴുവൻ കോണ്ടാക്ടുകളും ഇതിനോടകം ട്രെയ്‌സ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 83 പേരെ ഇത്തരത്തിൽ കണ്ടെത്തിയിരിക്കുന്നത്. മരിച്ച വ്യക്തിയുടെ
കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞി. ആരിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നതെന്ന് വ്യക്തമല്ല. സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്നാണ് വിലയിരുത്തൽ. വ്യാപനമാകാൻ സാധ്യതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also : കൊവിഡ് ബാധിച്ച് മാഹി സ്വദേശി മരിച്ചു

അതേസമയം, മരിച്ച വ്യക്തി താമസിക്കുന്ന മാഹിയിലാണെന്നും മരണം കേരളത്തിൽ കണക്കിൽ കൂട്ടണോ വേണ്ടയോ എന്നത് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
ചികിത്സക്ക് വേണ്ടിയാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. കേരളത്തിൽ എത്തിയ ശേഷം രോഗം കണ്ടെത്തുന്നതിനോ ചികിത്സക്കുന്നതിനോ വൈകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെയാണ് മാഹി ചെറുകല്ലായി സ്വദേശി പി മഹ്‌റൂഫ് മരിച്ചത്. 71 വയസായിരുന്നു. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മഹ്‌റൂഫ്.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top