Advertisement

പാലക്കാട് കൊവിഡ് ഭേദമായ നാല് പേർ ആശുപത്രി വിട്ടു

April 11, 2020
Google News 0 minutes Read

പാലക്കാട് കൊവിഡ് രോഗം ഭേദമായ നാല് പേർ ആശുപത്രി വിട്ടു. തുടർച്ചയായ രണ്ട് പരിശോധനകളിലും കൊവിഡ് നെഗറ്റീവായതോടെയാണ് ഇവരെ ആശുപത്രി വിടാൻ അനുവദിച്ചത്. രണ്ടാഴ്ച കൂടി വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം മാത്രമേ ഇവർക്ക് പുറത്തിറങ്ങാനാകൂ.

പാലക്കാട് ജില്ലയിൽ ഏഴ് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നാല് പേരാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. ഇനി മൂന്നു പേർ കൂടി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

മാർച്ച് 24 ന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച ഒറ്റപ്പാലം സ്വദേശിയും മാർച്ച് 25ന് കൊവിഡ് സ്ഥിരീകരിച്ച കാരാകുറിശ്ശി സ്വദേശിയും മാർച്ച് 28 ന് രോഗം കണ്ടെത്തിയ കിഴക്കഞ്ചേരി സ്വദേശിയും ഏപ്രിൽ ഒന്നിന് രോഗം സ്ഥീരീകരിച്ച ചാലിശ്ശേരി സ്വദേശിയുമാണ് കൊവിഡ് ഭേദമായി ഐസൊലേഷൻ വാർഡിന് പുറത്തെത്തിയത്.ആംബുലൻസുകളിൽ തന്നെ ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു.

ജില്ലയിൽ 16392 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ 29 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേർ വീതം ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സയിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here