കൊവിഡ് ചികിത്സയിൽ ഹോമിയോപ്പതി ഡോക്ടർമാർക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടോ? സർക്കാരിനോട് ഹൈക്കോടതി

കൊവിഡ് ചികിത്സയിൽ ഹോമിയോപ്പതി ഡോക്ടർമാർക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് ഹൈക്കോടതി. അഭിഭാഷകനായ എംഎസ് വിനീത് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്. ഹോമിയോപ്പൊതി ചികിത്സകരെ കൊവിഡിനെതിരെയുള്ള ചികിത്സയിൽ മാറ്റി നിർത്തുന്നതിനെതിരെ നിർദേശം പുറപ്പെടുവിക്കണമെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ കൊവിഡ് ചികിത്സ നൽകാൻ ഹോമിയോ ഡോക്ടർമാർക്ക് തടസമുണ്ടോ എന്നതിൽ വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വ. പി നാരായണൻ കോടതിയോട് അഭ്യർത്ഥിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പരിഗണിച്ചത്. കൊവിഡ് ചികിത്സയ്ക്കായി വേണമെങ്കിൽ ആയുഷ് വകുപ്പിൽ ഉൾപ്പെടുന്ന ചികിത്സാ രീതികളായ യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയെ ഉൾപ്പെടുത്താമെന്ന് നിർദേശം നിലവിലുണ്ട്. പക്ഷേ ഇത് സംബന്ധിച്ച സർക്കാർ നിർദേശങ്ങൾ ഒന്നും തന്നെ നിലവിൽ വന്നിട്ടില്ല. കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 17ലേക്ക് മാറ്റി.
കൊറോണ വൈറസിനുള്ള പ്രതിവിധി ഹോമിയോപ്പതിയിലും ആയുർവേദത്തിലുമുണ്ടെന്ന അവകാശവാദവുമായി ആയുഷ് കേന്ദ്രമന്ത്രാലയം മുൻപ് രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വാദത്തെ നിരവധി പേർ എതിർത്തു.
Story highlights-high court, homeopathy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here