Advertisement

ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് കയറ്റ് മതി ആരംഭിച്ചു

April 11, 2020
Google News 1 minute Read

ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് കയറ്റ് മതി ആരംഭിച്ചു. 28 രാജ്യങ്ങളിലേക്കാണ് ഇന്ത്യ മരുന്ന് കയറ്റുമതി തുടങ്ങിയത്. ഹൈഡ്രോക്‌സി ക്ലോറോക്വിൻ അയൽ രാജ്യങ്ങൾക്ക് നൽകുന്നത് സൗജന്യമായാണ്.

ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യ മരുന്ന് സൗജന്യമായി നൽകി. മ്യാൻമർ, സീഷെൽസ്, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കും മരുന്ന് സൗജന്യമാണ്.

അതേസമയം, അമേരിയ്ക്കയിലേക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിൻ അയച്ചത് പണം ഈടാക്കിയാണ്. വാണിജ്യമന്ത്രാലയം എല്ലാ യൂറോപ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും മരുന്ന് കയറ്റുമതിക്ക് അനുമതി നൽകിയിരുന്നു. സ്‌പെഷ്യൽ ഇക്കണോമിക് സോണുകളിൽ നിന്നും മരുന്ന് കയറ്റുമതി ഇന്ത്യ അനുവദിച്ചു.

Story Highlights- india begins hydroxychloroquine export, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here