കൊറോണ ബാധയെന്ന് ഭയം; മഹാരാഷ്ട്രയിൽ യുവാവ് ആത്മഹത്യ ചെയ്തു

കൊറോണ ബാധിച്ചെന്ന് ഭയന്ന് മഹാരാഷ്ട്രയിൽ യുവാവ് ആത്മഹത്യ ചെയ്തു. നാസിക് സ്വദേശിയായ പ്രതിക് രാജു കുമാവത് ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

തൊണ്ടയ്ക്ക് അസുഖമുണ്ടായതിനെ തുടർന്ന് പ്രതിക് സ്വകാര്യ ഡോക്ടറുടെ ചികിത്സ തേടിയിരുന്നു. പിന്നീട് തനിക്ക് കൊവിഡ് ആണെന്ന് പ്രതിക് ഭയന്നിരുന്നെന്ന് പൊലീസ് പറഞ്ഞു. തനിക്ക് കൊവിഡ് ബാധിച്ചെന്ന് സംശയമുണ്ടെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പും വീട്ടിൽ നിന്ന് കണ്ടെടുത്തു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top