കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയവരുടെ പിതാവിന്

കോഴിക്കോട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയവരുടെ പിതാവിന്. എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടാകാതിരുന്നതിനാൽ മക്കളുടെ സ്രവം പരിശോധിച്ചിരുന്നില്ല. ആദ്യ ടെസ്റ്റ് നെഗറ്റീവായി ഡിസ്ചാർജ് ചെയ്ത രോഗിക്കാണ് രണ്ടാമത്തെ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയിൽ 67 കാരന് രോഗം ഉണ്ടായത് സമ്പർക്കത്തുലൂടെയെന്നാണ് നിഗമനം. എന്നാൽ ആരിൽ നിന്നാണ് രോഗം പടർന്നതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച ആളുടെ ആദ്യ സാമ്പിൾ ഏപ്രിൽ രണ്ടിന് പരിശോധനക്ക് അയച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. തുടർന്ന് ചെറിയ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് പത്താം തീയതി ആശുപത്രി വിടുമ്പോൾ മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം സ്രവം വീണ്ടും പരിശോധനക്ക് അയച്ചു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്നെത്തിയ രണ്ട് മക്കളുടേയും അടുത്ത് സമ്പർക്കം പുലർത്തിയവരുടേയും സ്രവം പരിശോധനക്ക് അയക്കും. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായി. ആറു പേർ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top