വയനാട്ടിൽ ഊമയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി

വയനാട്ടിൽ ഊമയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. അമ്പലവയൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം. അവശനിലയിൽ കാണപ്പെട്ട പത്ത് വയസുകാരി ബാലികയെ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അമ്പലവയൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ടോടെ വിറക് ശേഖരിക്കാൻ പോയ രക്ഷിതാക്കൾ മടങ്ങിയെത്തിയപ്പോഴാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിന്ന് ചോരവാർന്ന നിലയിലായിരുന്നു പെൺകുട്ടി. ഉടൻ തന്നെ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു.
രക്ഷിതാക്കൾ നൽകിയ വിവരങ്ങളനുസരിച്ച് അമ്പലവയൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അമ്പലവയൽ പൊലീസ് ആംഗ്യഭാഷാ സഹായിയുടെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴി എടുത്ത് അന്വേഷണം ആരംഭിച്ചു.
Story highlight: tribal girl in Wayanad, rape attempt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here