കണ്ണൂരില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ ഏഴ് പേര്‍ക്ക് ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 72 ആയി. കതിരൂര്‍ സ്വദേശികളായ മൂന്ന് സ്ത്രീകള്‍ക്കും മൂര്യാട് സ്വദേശികളായ രണ്ട് പുരുഷന്മാര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കതിരൂര്‍ സ്വദേശികളില്‍ പതിനാല് വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. മൂര്യാട് സ്വദേശിയായ എണ്‍പത്തിയേഴുകാരന്‍ കോഴിക്കോട് ആസ്റ്റര്‍ മിംമ്‌സ് ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

ദുബായില്‍ നിന്ന് വന്ന കൂത്തുപറമ്പ്സെന്‍ട്രല്‍ നരവൂര്‍, കോട്ടയം മലബാര്‍സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.സെന്‍ട്രല്‍ നരവൂര്‍ സ്വദേശി മാര്‍ച്ച് 17നും കോട്ടയം മലബാര്‍ സ്വദേശി മാര്‍ച്ച് 18 നും കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയവരാണ്. അതേസമയം, 37 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയില്‍ നൂറ് പേര്‍ ആശുപത്രികളിലും 7781 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 159 സാമ്പിളുകളുടെ പരിശോധനാഫലങ്ങള്‍ ലഭിക്കാനുണ്ട്.

 

Story Highlights- seven more covid case confirmed in Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top