Advertisement

ഹോസ്റ്റൽ ഫീസ് ഒഴിവാക്കി; എൻഡോസൾഫാൻ ഇരകൾക്ക് സഹായം; ഇന്നത്തെ പ്രത്യേകയോഗ തീരുമാനങ്ങൾ

April 11, 2020
Google News 1 minute Read

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആശ്വാസ തീരുമാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹോസ്റ്റൽ ഫീസ് ഒഴിവാക്കി, തേനീച്ച കർഷകർക്ക് വിപണി ഒരുക്കും പ്രവാസികൾക്ക് മരുന്നുകൾ എത്തിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ

പ്രധാന തീരുമാനങ്ങൾ

  • ലോക്ക്ഡൗൺ കാലയളവിൽ നിരവധി വിദ്യാർത്ഥികൾക്ക് ഹോസ്റ്റലുകളിൽനിന്ന് വീടുകളിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ സർവകലാശാലകൾ സർക്കാർ-എയ്ഡഡ്-സർക്കാർ നിയന്ത്രിത-സ്വാശ്രയ കോളജുകൾ, സർക്കാർ-എയ്ഡഡ് പോളിടെക്‌നിക്കുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ലോക്ക്ഡൗൺ കാലയളവിൽ ഹോസ്റ്റൽ ഫീസ് ഒഴിവാക്കി.
  • തേനീച്ച കർഷകർക്ക് കൃഷിയിടങ്ങളിൽ പോകാനും തേൻ ശേഖരിച്ച് വിപണിയിലെത്തിക്കാനും നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകി.
  • വിദേശ രാജ്യങ്ങളിൽ കഴിയന്ന പലർക്കും നമ്മുടെ രാജ്യത്തെ മരുന്ന് ആവശ്യമുള്ളവരുണ്ട്. നേരത്തേ അത് വിമാനം വഴി എത്തിച്ചിരുന്നു. ഇപ്പോൾ കാർഗോ വഴി എത്തിക്കും.
  • ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനായി ചാറ്റേർഡ് അക്കൗണ്ടൻറുമാരുടെയും ടാക്‌സ് പ്രാക്ടീഷണർമാരുടെയും ഓഫീസ് ആഴ്ചയിൽ ഒരു ദിവസം തുറക്കാൻ അനുവാദം നൽകും.
  • പ്രിന്റിംഗ് പ്രസുകൾക്ക് നിബന്ധനകൾക്കു വിധേയമായി ഒരുദിവസം പ്രവർത്തിക്കാൻ അനുവാദം നൽകും.
  • കുട്ടികൾക്കുള്ള വാക്‌സിനേഷൻ സംബന്ധിച്ച് നിലവിലുള്ള തടസ്സം മാറ്റും. അത് നീട്ടിവെക്കാമോ എന്നതടക്കമുള്ള കാര്യങ്ങൾ ആരോഗ്യമേഖല പരിശോധിക്കും.
  • വയോജനങ്ങളെയും കിടപ്പുരോഗികളെയും ശുശ്രൂഷിക്കുന്ന ഹോം നഴ്‌സുമാർക്ക് ആവശ്യമായ സുരക്ഷാ പരിശോധനകൾ നടത്താൻ ശ്രദ്ധിക്കണം.
  • കേരളത്തിലേക്കു വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കുന്നുവെന്ന് ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
  • ഈസ്റ്റർ കഴിഞ്ഞയുടനെ വിഷുവാണ്. ഇന്നും ഇന്നലെയുമായി പല സ്ഥലങ്ങളിലും വലിയ തിരക്ക് കണ്ടു. ഇത് എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ട് ആകരുത്. ആഘോഷങ്ങൾ ഈ ഘട്ടത്തിൽ പരിമിതപ്പെടുത്തേണ്ടത് ആവശ്യമാണ്. നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാവണം അത്.
  • നാളെ ചില കടകൾ തുറക്കുന്നുണ്ട്. അത് ആവശ്യവുമാണ്. എന്നാൽ, കട തുറക്കുന്നു എന്നതുകൊണ്ട് എല്ലാവരും റോഡിലിറങ്ങി അതൊരു ആഘോഷമാക്കി മാറ്റാൻ പാടില്ല. അത്യാവശ്യം സാധനങ്ങൾ വേണ്ടവർ മാത്രമാണ് കടകളിലേക്ക് പോകേണ്ടത്. പരിശോധന കർക്കശമാക്കാനാണ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങിയാൽ പരിശോധനയുടെ ഭാഗമായി പിടിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. അത് എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാണ്.
  • എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള മുടങ്ങികിടന്ന സഹായം നൽകും.
  • സുരക്ഷാക്രമീകരണങ്ങളോടെ ബാർബർ ഷോപ്പ് തുറക്കുന്ന കാര്യം പരിശോധിക്കും.
  • പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ എന്നിവർക്ക് ജോലിയുമായി ബന്ധപ്പെട്ട സാധനങ്ങൾ ലഭ്യമാക്കാൻ കടകൾ തുറക്കുന്ന കാര്യവും പരിശോധിക്കും.
  • കൗൺസിലിംഗ്, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ ചെയ്യുന്നവർക്ക് സുരക്ഷാക്രമീകരണങ്ങൾ പാലിച്ചു അത്തരം കാര്യങ്ങൾ ചെയ്യാവുന്നത് പരിശോധിക്കും. അത്തരം കാര്യങ്ങളിൽ ഓൺലൈൻ വഴി ചെയ്യാവുന്ന കാര്യങ്ങളും ആലോചിക്കാവുന്നതാണ്.
  • ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ ശമ്പള കാര്യത്തിൽ അഭ്യർത്ഥന നടത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Story highlight:Today’s Special Meeting Decisions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here