വൈറ്റില മേൽപാലം നിർമാണം പുനരാരംഭിച്ചു

വൈറ്റില മേൽപാലത്തിന്റെ നിർമാണം പുനരാംഭിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുയായിരുന്നു. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികൾ കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും സർക്കാർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏപ്രിൽ മാസം പാലത്തിന്റെ പണി പൂർത്തിയാകുമെന്നാണ് കരാർ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗൺ പ്രഖ്യാപനം തിരിച്ചടിയായി. നിലവിൽ മഴക്കാലത്തിന് മുൻപ് തന്നെ നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാർ കമ്പനി. ഇക്കാരണത്താലാണ് ലോക്ക് ഡൗൺ സാഹചര്യത്തിലും, പാലത്തിന്റെ നിർമാണം പുനരാംഭിക്കാൻ സർക്കാർ പ്രത്യേകം അനുമതി നൽകിയത്.

നിർമാണ തൊഴിലാളികൾ കൃത്യമായ സാമൂഹ്യ അകലം പാലിക്കണമെന്നും, മാസ്ക് ഉൾപ്പടെയുള്ളവ ധരിക്കണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഗാർഡറുകൾ എല്ലാം സ്ഥാപിച്ചു കഴിഞ്ഞു. ഇനിയുള്ളത് മധ്യഭാഗത്തെ ഡക്ക്സ്ലാബിന്റെ കോൺക്രീറ്റിംഗാണ്. അപ്പ്രോച്ച് റോഡിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്. ഉടനടി പാലം സഞ്ചാരയോഗ്യമാക്കുമെന്നാണ് കരാർ കമ്പനിയുടെ വാഗ്ദാനം.

Storie highlights-vytla overbridge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top