Advertisement

രാജ്യത്തെ കർഷകർക്ക് തുണയായി എയർ ഇന്ത്യ; പഴങ്ങളും പച്ചക്കറികളുമായി വിദേശത്തേക്ക് പറക്കും

April 12, 2020
Google News 2 minutes Read

രാജ്യത്തെ കർഷകർക്ക് തുണയായി എയർ ഇന്ത്യ വിമാനക്കമ്പനി. ഇന്ത്യയിൽ കൃഷി ചെയ്ത പഴങ്ങളും പച്ചക്കറികളുമായി വിദേശത്തേക്ക് തിരിക്കും. കൃഷി ഉഡാൻ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 14 ന് ലണ്ടണിലേക്കും 15ന് ഫ്രാങ്ക്ഫർട്ടിലേക്കുമാണ് എയർ ഇന്ത്യയുടെ ചരക്കുവിമാനം സർവീസ് നടത്തുക.

ഇന്ത്യയിൽ നിന്നുള്ള ചരക്കുകൾ എത്തിച്ച് തിരിച്ച് മടങ്ങുന്നത് രാജ്യത്ത് അവശ്യമായ മെഡിക്കൽ ഉപകരണങ്ങളുമായാവും.  ഇന്ത്യയിലെ കർഷകരുടെ ഉത്പന്നങ്ങൾ വിദേശങ്ങളിലേക്കെത്തിക്കുന്നതിന് ആവിഷ്‌കരിച്ച കേന്ദ്ര പദ്ധതിയാണ് കൃഷി ഉഡാൻ. ഇത് കർഷകരെ വിപണിയിലേക്ക് നേരിട്ട് ഇടപെടാൻ അവസരമൊരുക്കുകയും കയറ്റുമതി, ഇറക്കുമതി തുടങ്ങിയ കാര്യങ്ങളിൽ കർഷകർക്ക് പുതിയ അവസരങ്ങൾ തുറക്കുന്നതിനും കാരണമാകും.

കൊറോണ വ്യാപനത്തെ തുടർന്ന് ആഭ്യന്തര – രാജ്യാന്തര വിമാന സർവീസുകൾ നിർത്തി വെച്ചിരുന്നുവെങ്കിലും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൊണ്ടുവരുന്നതിന് ചൈനയുമായി ചരക്കുവിമാന സർവീസുകൾ നിലനിർത്തിയിട്ടുണ്ട്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തേക്കുമുള്ള ചരക്ക് കൈമാറ്റത്തിന് സ്വകാര്യ വിമാനക്കമ്പനികളായ സപെസ് ജെറ്റ്, ബ്ലൂ ഡാർട്ട്, ഇൻഡിഗോ എന്നിവയും സഹകരിക്കുന്നുണ്ട്. രാജ്യത്തിനകത്തെ ആവശ്യങ്ങൾക്ക് വേണ്ടി എയർ ഇന്ത്യ 119 സർവീസുകളാണ് നടത്തിയത്.

Story highlight; Air India to help farmers in the country Fruits and vegetables will fly over

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here